ഭൂമിയിലെ അവസാനത്തെ ഒടിയന്‍റെ പേരാണ് മാണിക്യൻ ഒടിയന്‍റെ കഥയിങ്ങനെ കാണുക

മലയാള സിനിമയില്‍ കിടിലന്‍ മാസ് ഐറ്റവുമായി ലാലേട്ടന്റെ ഒടിയന്‍ തിയേറ്ററിലേക്ക് കേരളത്തില്‍ മാത്രമല്ല ഗള്‍ഫ് രാജ്യങ്ങളിലും ചിത്രം ഒരേ സമയം റിലീസ് ചെയ്യുന്നുണ്ട്. ഇത് തന്നെയാണ് പ്രവാസികല്‍ക്കിടയിലും ഇത്രയധികം ആവേശത്തിന് കാരണം. ചിത്രത്തിലെ പാട്ടുക്കളും ഡയലോഗുകളും പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര ആവേശമാണ് മലയാളിക്കിടയില്‍ തീര്‍ത്തിരിക്കുന്നത്.

പഴയ മലബാറിൽ ഒടിയന്മാരുണ്ടായിരുന്നു. അതു കൊണ്ട് തന്നെ ഒടിയൻ ഒരിക്കലുമൊരു മിത്തല്ല.ഭൂമിയിലെ അവസാനത്തെ ഒടിയന്റെ പേര് മാണിക്യൻ എന്നായിരുന്നു.അതു കൊണ്ട് തന്നെ ഭൂമിയിലെ അവസാനത്തെ ഒടിയന്റെ ജീവിതം ഒടിയൻ എന്ന സിനിമയിലൂടെ പുനരവിഷ്കരിക്കുകയാണ് സംവിധായകനായ ശ്രീകുമാർ മേനോൻ. മാണിക്യൻ എന്ന കഥാപാത്രത്തിന്റെ യവ്വനം മുതൽ 60 വയസ്സുവരെയുള്ള കാലഘട്ടത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. തന്റെ മറ്റ് സിനിമകളെ അപേക്ഷിച്ച് തീർത്തും വ്യത്യസ്തമായ വേഷത്തിലും ലുക്കിലുമാണ് ഈ ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്.

മലയാളത്തോടൊപ്പം തന്നെ മറ്റു ഭാഷകളിലും ഇടം പിടിക്കാൻ കഴിവുള്ള താരനിരയും ഒടിയനുണ്ട്. ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത് മഞ്ജു വാര്യരാണ്. പ്രഭ എന്ന മുപ്പത്കാരിയെ ആണ് മഞ്ജു അവതരിപ്പിക്കുന്നത്. നായകനോടൊപ്പം ശക്തമായ വേഷവും ഈ നായികാകഥാപാത്രത്തിനുണ്ട്. പ്രകാശ്‌ രാജ്‌ ആണ് ചിത്രത്തിലെ പ്രതിനായകൻ

പാലക്കാടും വാരണാസിയുമാണ് ഒടിയന്റെ ലൊക്കേഷനുകൾ. ആശീർവാദ് സിനിമാസ്‌ന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത് മാധ്യമപ്രവർത്തകനായ പി.ഹരികൃഷ്ണനാണ്. ആക്ഷനും കൊറിയോഗ്രഫിയും പീറ്റർ ഹെയ്‌നും. പുലിമുരുകന്റെ ഛായഗ്രാഹകൻ ഷാജി കുമാറാണ് ഒടിയാനു വേണ്ടിയും ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സിനിമാപ്രേമികളുടെ പ്രതീക്ഷകൾക്കൊപ്പം ഉയരാനായാൽ മലയാളസിനിമയിൽ ചരിത്രമായി മാറുമെന്ന് ഉറപ്പുള്ള ചിത്രം തന്നെയാണ് ഒടിയൻ.

ചിത്രത്തിന് മലയാള സിനിമയില്‍ ഇതുവരെയില്ലാത്ത കാത്തിരിപ്പാണ് ആരാധകര്‍ക്കിടയില്‍ കാണുന്നത് . ഒടിയന്‍ മലയാള സിനിമയില്‍ ചരിത്രം രചിക്കും എന്നതില്‍ അണിയറ പ്രവര്‍ത്തകര്‍ക്കിടയില്‍ സംശയമില്ല. തീര്‍ച്ചയായും വെള്ളിത്തിരയ്ക്കു ഇത് ഒരു മുതല്‍ക്കൂട്ട് തന്നെ ലാലേട്ടന്റെ എക്കാലത്തേയും നല്ല ചിത്രങ്ങള്‍ക്കിടയില്‍ ഒടിയന്‍ ഇനി പാറിപ്പറക്കും ദ്രിശ്യ മുകവുകല്‍ക്കൊണ്ടും ഫൈറ്റ് സീനുകളും വലിയ ആവേശമാണ് മലയാളികള്‍കിടയില്‍ ഉടലെടുത്തിരിക്കുന്നത് എന്നതില്‍ സംശയമില്ല ഇത് തന്നെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരിലും പ്രതീക്ഷ അര്‍പ്പിക്കുന്നത്.

You may also like...

Leave a Reply

Your email address will not be published. Required fields are marked *