ഇന്ന് ഒരു പെണ്‍കുട്ടിക്ക് ബസ്സില്‍ വെച്ച് സംഭവിച്ചത്

നിങ്ങൾക്ക് ഇത് ഒരു കഥയായി തോന്നാം എങ്കിലും സംഭവികവുന്ന ഒരു കാര്യം കഴിഞ്ഞദിവസം പ്ലസ് വണ്ണിന്ന് പഠിക്കുന്ന ഒരു പെണ്‍കുട്ടിയുടെ അമ്മ മോളുടെ സ്കൂള്‍ ബാഗില്‍ അവിചാരിതമായി ഒരു ലേഡീസ് ബാഗ്‌ കണ്ടെത്തുന്നു. അതേക്കുറിച്ച് കുട്ടിയോട് ചോദിച്ചപ്പോൾ ആ പേര്‍സ്‌ ആരുടേതാണെന്നോ അതെങ്ങനെ തന്‍റെ ബാഗില്‍ വന്നെന്നോ കുട്ടിക്കും അറിയില്ല

പേര്‍സിനുള്ളില്‍ നിന്നും ഒരു സ്ത്രീയുടെ ആധാര്‍ കാര്‍ഡ്‌ പാന്‍ കാര്‍ഡ്‌ ബാങ്ക് ബുക്ക് മുതലായവ ലഭിക്കുന്നു, അതോടൊപ്പം ലഭിച്ച ഒരു ഹോസ്പിറ്റല്‍ കാര്‍ഡിലുള്ള നബര്‍ വഴി ഏറെ പണിപ്പെട്ട് ആ രക്ഷിതാക്കള്‍ പേര്‍സിന്‍റെ ഉടമയില്‍ എത്തിച്ചേർന്നു.
ഉടമയായ സ്തീക്ക് ബസ് യാത്രക്കിടയില്‍ നഷ്ടപ്പെട്ടതായിരുന്നു ആ പേര്‍സും അതിലെ കാർഡുകളും 3000 രൂപയും. എന്നാൽ കുട്ടിയുടെ ബാഗില്‍ നിന്നും ലഭിച്ച പേര്‍സില്‍ പണം ഉണ്ടായിരുന്നില്ല.

ഉത്തരം കിട്ടാത്ത ചോദ്യം ആ പേര്‍സ്‌ എങ്ങിനെയാണ് കുട്ടിയുടെ സ്കൂള്‍ ബാഗില്‍ വന്നത് എന്നായിരുന്നു.
ഏറെ തിരക്കുള്ള രാവിലത്തെ സ്കൂള്‍ ടൈമില്‍ പ[പ്രൈവറ്റ് ബസ്സില്‍ യാത്ര ചെയ്യുന്ന കുട്ടികൾ തിരക്ക് മുലം ഇരിക്കുന്നവരെ സ്കൂള്‍ ബാഗ്‌ ഏല്‍പ്പിക്കുക പതിവാണ്. അന്നേ ദിവസം പേര്‍സ്‌ മോഷ്ടിച്ച സ്ത്രീ പണം എടുത്ത ശേഷം പേര്‍സ്‌ ഈ കുട്ടിയുടെ ബാഗില്‍ ഒളിപ്പിച്ചതാണ്.

ഇനി നാം മറ്റൊന്ന് ആലോചിച്ചു നോക്കൂ ആ ബസ്സിൽ വെച്ചുതന്നെ് പേര്‍സ്‌ നഷ്ടപ്പെട്ടത് അതിന്റെ ഉടമ അറിയുകയും ബഹളം വെക്കുകയും യാത്രക്കാരെ ഓരോരുത്തരേയും പോലീസുകാർ പരിശോധിക്കുകയും ചെയ്തിരുന്നുവെങ്കിൽ ആകുട്ടിയുടെ അവസ്ഥ എന്താകുമായിരുന്നു

ഇത്തരം കാരൃങ്ങളെ കുറിച്ച് നമ്മുടെ കുട്ടികള്‍ക്ക് ബോധവല്‍കരണം ആവശൃമാണ് അതു വീടുകളില്‍ നിന്നും തുടങ്ങേണ്ടതുമാണ് കുറ്റം ചെയ്യാതെ പെട്ടുപോകുന്ന ഒരുപാടു പേരുണ്ട് നമ്മുടെ സമൂഹത്തില്‍ അതില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ പെട്ടു പോകാതിരിക്കാന്‍ അവരെ കരുതലോടെ ജീവിക്കുന്നതിന്‍െറ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുക. അപരിചിതരെ അകറ്റി നിര്‍ത്താന്‍ അവരെ പഠിപ്പിക്കണം. ചതികുഴികള്‍ മാത്രമല്ല, പെട്ടു പോകലുകളുടെ നിസ്സഹായാവസ്ഥയെ പറ്റി പറഞ്ഞു കൊടുക്കാം

You may also like...

Leave a Reply

Your email address will not be published. Required fields are marked *